‘മുതലാളിയെ കുത്തി’: ഉജ്വൽ വിശ്വസിച്ചില്ല അമീറുളിന്റെ ആ ചോരക്കഥ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോലീസ് കണ്ടു, രാത്രി ആ ‘ദൃശ്യം’

‘പെരുമ്പാവൂരിൽ ആകെ ബഹളമാണ്. ഒരു പെൺകുട്ടി കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പുമാണ്. നാട്ടിൽ സഹോദരിയുടെ വിവാഹത്തിന് എത്തിയ സുജൽ സഹോദരൻ ഉജ്വലിനോട് പറഞ്ഞു. ഉജ്വൽ പറഞ്ഞു, ‘എനിക്ക് ചില സംശയങ്ങളുണ്ട്’. കല്യാണം കഴിഞ്ഞു. പെരുമ്പാവൂരിലേക്ക് പുറപ്പെട്ട ഉജ്വലിന്റെ യാത്ര ഒടുവിൽ കാഞ്ചീപുരം ശിങ്കിടിവാങ്കത്ത് അവസാനിച്ചു. ആ വിരൽ തുമ്പിൽ ഫാക്ടറി ജോലി കഴിഞ്ഞ് മടങ്ങുന്ന അമീറുൾ ഇസ്ലാം ഉണ്ടായിരുന്നു. പെരുമ്പാവൂരിൽ നിയമ വിദ്യാർഥിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയാണ് അമീറുൾ ഇസ്ലാം. ഒരു നിമിഷം, എസ്പി എം.ജെ. സോജനും പൊലീസും അമീറുളിന്റെ കൈകൾ കൂട്ടിക്കെട്ടി കൈയാമം വച്ചു.∙ അവന്റെ കൈ മുറിഞ്ഞിരുന്നു, ആ വരവിൽ സംശയം തോന്നി
പൊലീസിനെ വഴിതെറ്റിച്ചത് വിവാദങ്ങളായിരുന്നോ ? ആദ്യ സംഘം ക്വട്ടേഷൻ സംഘത്തെ വരെ തിരഞ്ഞു. കേസിൽ തുമ്പായത് അന്ന് ഡിവൈഎസ്പിമാർ ആയിരുന്ന എം.ജെ. സോജനും കെ.എസ്. സുദർശനും നടത്തിയ ലോക്കൽ നീക്കം. സ്ഥലം പരിശോധിച്ച പൊലീസ് അതിഥി തൊഴിലാളിയുടെ സാന്നിധ്യം സംശയിച്ചു. പ്രാദേശികമായി ആളുകളെ കണ്ട് ചോദിച്ചു. അങ്ങനെ ക്യാംപുകളിൽ ഒന്നിൽ അവർ ഉജ്വലിനെ കണ്ടു. ‘ഞാൻ അങ്ങോട്ട് വരാൻ ഇരിക്കുകയായിരുന്നു’ ഇതായിരുന്നു ഉജ്വലിന്റെ മറുപടി, അന്വേഷണ ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു. അമീറുളും സുജലും ഒരുമിച്ചാണ് താമസിക്കുന്നത്. ഉജ്വൽ പറഞ്ഞു ‘ അത് അവനാകാം. ഒന്നരമാസം മുമ്പാണ്. അമീറുൾ വൈകിട്ട് ക്യാംപിൽ എത്തി. കൈ മുറിഞ്ഞിരുന്നു. എന്താണെന്ന് ചോദിച്ചു. മുതലാളിയെ കുത്തി. നാട്ടിലേക്ക് പോകുന്നു. പേടിക്കണ്ട, നിങ്ങൾക്ക് കുഴപ്പം വരില്ല’ അന്നേ പന്തികേട് തോന്നി. വിശാൽ പറഞ്ഞപ്പോഴാണ് സംശയം തോന്നിയത്. നാട്ടിലെ ബഹളം കാരണം മടിച്ചതാണ്, ഇതായിരുന്നു ഉജ്വലമായ തുമ്പ്. അതു മതിയായിരുന്നു പൊലീസിന്. സ്ഥലത്തു നിന്ന് പ്രതിയുടെ ചെരുപ്പ് കിട്ടിയിരുന്നു. അതിന്റെ പടം ഫോണിൽ കാണിച്ചു. ഉജ്വൽ തിരിച്ചറിഞ്ഞു. പക്ഷേ അമീറുൾ എവിടെ ?∙ വാഴപ്പഴം വിൽക്കുന്ന പൊലീസ്, ‘ ഉസെ മാരാ ഗയ’
‘ജയിലിൽ സഹ തടവുകാരൻ വീണപ്പോൾ അമീറുൾ കരഞ്ഞു’, അടുത്ത കാലത്ത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞതാണ് ഈ പരാമർശം. 10 വർഷം കഴിഞ്ഞു, പക്ഷേ കേസിലെ വിവാദങ്ങൾ തീരുന്നില്ല. അന്വേഷണത്തിന്റെ ക്രെഡിറ്റ് പലരും അവകാശപ്പെട്ടു. 14 ലക്ഷം ഫോൺ കോൾ നോക്കിയാണ് കണ്ടെത്തിയതെന്ന് മറ്റൊന്ന്. അമീറിന് വാഴപ്പഴം ഇഷ്ടമാണ്. അതിനാൽ വാഴപ്പഴം വിൽപ്പനക്കാരന്റെ വേഷം കെട്ടിയാണ് പിടിച്ചതെന്നും പരാമർശമുണ്ട്. ശക്തമായ തെളിവുകളാണ് പ്രൊസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. അമീറിന്റെ സാന്നിധ്യം അയൽക്കാരി തിരിച്ചറിഞ്ഞു. ഇരയുടെ വസ്ത്രത്തിൽ നിന്ന് ഡിഎൻഎ കിട്ടി. അമീറിന്റെ കൈയിൽ ഇര കടിച്ച മുറിവിലെ രക്തം വീടിന്റെ വാതിലിൽ നിന്നു കിട്ടി. പൊലീസ് കണ്ടെടുത്ത കത്തിയിലെ രക്തം ഇരയുടേതെന്ന് തിരിച്ചറിഞ്ഞു.
Source link


