മുടക്കിയത് വെറും 60,000 രൂപ, വാങ്ങിയത് നാലേക്കര്‍; മാസം 14 ലക്ഷം കിട്ടുന്ന റിയല്‍ എസ്റ്റേറ്റ് മാജിക്

കൃത്യമായി കാര്യങ്ങള്‍ പഠിച്ച് നിക്ഷേപം നടത്തിയാല്‍ ലക്ഷങ്ങള്‍ ലാഭമായി കിട്ടുന്ന ബിസിനസ് മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. എന്നാല്‍ മാര്‍ക്കറ്റിലെ ട്രെന്‍ഡ് കൃത്യമായി മനസ്സിലാക്കാതെയും, നിക്ഷേപം നടത്തുന്ന സ്ഥലത്തിന്റെ സാദ്ധ്യത പഠിക്കുന്നതില്‍ വീഴ്ചവരുത്തുകയും ചെയ്താല്‍ കൈയിലെ പണം മുഴുവന്‍ നഷ്ടമാകാനും സാദ്ധ്യത വളരെ കൂടുതലാണ്. പലപ്പോഴും നമ്മുടെ പ്രതീക്ഷയേക്കാള്‍ വലിയ ലാഭം തരും എന്നതാണ് റിയല്‍ എസ്റ്റേറ്റ് മേഖലയുടെ മാന്ത്രികത.ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ അമ്മാവന്‍ നടത്തിയ ഒരു നിക്ഷേപം ലക്ഷങ്ങളുടെ ലാഭം സമ്മാനിച്ച കഥ വിവരിക്കുകയാണ് ഒരു യുവാവ്. തുച്ഛമായ വിലയ്ക്ക് ഏക്കറ് കണക്കിന് ഭൂമി വാങ്ങുകയും അതില്‍ നിന്ന് വന്‍ ലാഭം കൊയ്യുന്നതിന്റെ വിശേഷവും അദ്ദേഹം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡറായ സ്വപ്നില്‍ കൊമ്മവാര്‍ എന്ന വ്യക്തിയാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്റെ അമ്മാവന്‍ നടത്തിയ നിക്ഷേപത്തെ കുറിച്ച് വിശദീകരിക്കുന്നത്.1990ല്‍ ഏക്കറിന് വെറും 15,000 രൂപ എന്ന നിരക്കില്‍ നാലേക്കര്‍ സ്ഥലമാണ് വാങ്ങിയത്. കാലം മുന്നോട്ട് പോയപ്പോള്‍ ആ പ്രദേശത്ത് വലിയ വികസനം നടപ്പിലാകുകയും അതിനനുസരിച്ച് ഭൂമി വില കുതിക്കുകയും ചെയ്തു. പ്രദേശമാകെ വികസനം വന്നപ്പോള്‍ ഇതില്‍ നിന്ന് രണ്ടേക്കര്‍ സ്ഥലം റീട്ടെയില്‍ വമ്പന്‍മാരായ ഡിമാര്‍ട്ട് വില കൊടുത്ത് വാങ്ങി. അതായത് 30000 രൂപ മാത്രം ചെലവിട്ട് വാങ്ങിയ സ്ഥലം വിറ്റ് പോയത് 25 കോടി രൂപയ്ക്കായിരുന്നു. 24.70 കോടിയുടെ ലാഭം.
Source link



