test del 3
മുജ്തബ ഖമനയി എവിടെ? ‘ചിലകാരണങ്ങളുണ്ട്’: നിർണായക വെളിപ്പെടുത്തലുമായി റഷ്യൻ അംബാസഡർ

ടെഹ്റാൻ∙ ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്ത് ഒരു മാസമായിട്ടും അദ്ദേഹം പൊതുവേദികളിലെത്തിയിട്ടില്ല. ഔദ്യോഗിക പ്രസ്താവനകൾ സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇതോടെ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഉഹാപോഹങ്ങൾ പ്രചരിച്ചു. യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു ഒരു പ്രചാരണം. റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും പ്രചാരണമുണ്ടായി.റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശപ്രകാരം മുജ്തബയെ ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയതായി ഒരു മാധ്യമ റിപ്പോർട്ടും പുറത്തുവന്നിരുന്നു. റഷ്യയും ഇറാനും തമ്മിൽ അടുത്ത നയതന്ത്ര ബന്ധമാണുള്ളത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പിടുകയും ചെയ്തു. ഇറാനുമായുള്ള റഷ്യയുടെ സഹകരണം തുടരുമെന്നതിന്റെ സൂചനയാണ് മുജ്തബ ഇറാനിലുണ്ടെന്ന മോസ്കോയുടെ പ്രസ്താവന.
Source link


