test del 5 copy of del 3

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റ്; പത്തൊൻപതുകാരനെതിരെ കേസ്


കണ്ണൂർ ∙ സ്വർണക്കള്ളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത പത്തൊൻപതുകാരനെതിരെ കേസ്. കൂത്തുപറമ്പ് പാച്ചപ്പൊയ്ക സ്വദേശി ടി.എ. അനുനന്ദിനെതിരെയാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്. ടി. സുധീർ നൽകിയ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രിയദർശിനി ഓലയിക്കര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്വർണക്കള്ളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയും പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും മാനസിക വിഷമം ഉണ്ടാക്കുകയും പ്രകോപനപരമായി പോസ്റ്റ് ഇടുക വഴി സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്.


Source link

Back to top button