LATEST
മുഖ്യമന്ത്രി രാഷ്ട്രീയമര്യാദ ലംഘിക്കുന്നു: ചെന്നിത്തല

ആലപ്പുഴ: രാഷ്ട്രീയ മര്യാദകൾ ലംഘിച്ച് സ്ഥാനാർത്ഥികളെയും നേതാക്കളെയും മുഖ്യമന്ത്രി അപമാനിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി. സുധാകരനെ പോലുള്ള മുതിർന്ന നേതാക്കളെ പോലും ‘ചെറ്റ’ എന്ന് വിളിച്ച് ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. അമ്പലപ്പുഴയിൽ ജി.സുധാകരൻ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ഭയമാണ് ഇത്തരത്തിൽ തരംതാഴ്ന്ന പ്രസ്താവനകൾ നടത്താൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. മുല്ലപ്പൂ ചൂടുന്നതോ തുളസിപ്പൂവ് ഇടുന്നതോ മോശമായ കാര്യമല്ല. എന്നാൽ മുഖ്യമന്ത്രിയുടെ ഭാഷാശൈലി കേരളത്തിന് തന്നെ അപമാനമാണ്. കേരളത്തിലുടനീളം യു.ഡി.എഫിന് അനുകൂലമായ തരംഗമാണ്. സംസ്ഥാനത്ത് ഭരണമാറ്റം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
Source link


