LATEST

മുഖ്യമന്ത്രി ഇന്നുമുതൽ പ്രചാരണ പര്യടനത്തിന്


തിരുവനന്തപുരം: എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിവിധ ജില്ലകളിലെ പര്യടനത്തിന് ഇന്ന് പത്തനംതിട്ടയിൽ തുടക്കം. രാവിലെ 9.45 ന് തിരുവല്ലയിലാണ് ആദ്യ സമ്മേളനം. ഏപ്രിൽ മൂന്നുവരെ 48 കേന്ദ്രങ്ങളിൽ പ്രസംഗിക്കും. ദിവസവും നാലു കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിലാവും പ്രസംഗിക്കുക. 24ന് ഇടുക്കി,25ന് കോട്ടയം,26ന് എറണാകുളം,27ന് തൃശൂർ,28ന് പാലക്കാട്,29ന് മലപ്പുറം,30ന് കൊല്ലം,31ന് തിരുവനന്തപുരം,ഏപ്രിൽ ഒന്നിന് ആലപ്പുഴ,രണ്ടിന് കോഴിക്കോട്,മൂന്നിന് കണ്ണൂർ എന്നിങ്ങനെയാണ് പര്യടനം.


Source link

Related Articles

Back to top button