CINEMA

മുംബയിൽ 38 കോടി വില വരുന്ന അത്യാഡംബര ഭവനം സ്വന്തമാക്കി മലയാളികളുടെ പ്രിയ നടന്റെ മാനേജർ


കേരളത്തിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. അദ്ദേഹത്തിന്റെ മാനേജർ പൂജ ഗുർനാനിയെ അറിയാത്തവർ ചുരുക്കമാണ്. അവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. ഇപ്പോഴിതാ പൂജ ഭർത്താവ് ഹിതേഷ് പ്രകാശിനും പിതാവ് മോഹൻ സിയോറാം ദദ്‌ലാനിക്കുമൊപ്പം ചേർന്ന് മുംബയിലെ ബാന്ദ്രയിൽ വാങ്ങിയ മൂന്ന് ആഡംബര അപ്പാർട്ട്‌മെന്റുകളെക്കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അതിസമ്പന്നർ താമസിക്കുന്ന പ്രദേശമായ ബാന്ദ്രയിലെ കാട്ടർ റോഡിൽ കടലിന് അഭിമുഖമായുള്ള അപ്പാർട്ട്‌മെന്റുകളാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. 38.21 കോടി രൂപയാണ് ആഡംബര വസതിക്കായി ചെലവാക്കിയത്. പ്രോപ്പർട്ടി രജിസ്‌ട്രേഷൻ രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചില ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.


Source link

Back to top button