LATEST

മാസപ്പിറവി കണ്ടില്ല,​ സൗദിയിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച,​ മറ്റു മൂന്നു ഗൾഫ് രാജ്യങ്ങളിലും ഇതേദിവസം


റിയാദ് : മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ മാർച്ച് 20 വെള്ളിയാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം. യു.എ.ഇ,​ ഖത്തർ,​ കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയാണ് പെരുന്നാൾ.അതേസമയം ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകിട്ടായിരിക്കും. ഒമാനിലും 29ാം രാവായ നാളെ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ച ആയിരിക്കും പെരുന്നാൾ. നാളെ കണ്ടില്ലെങ്കിൽ പെരുന്നാൾ ശനിയാഴ്ചയായിരിക്കും. കേരളത്തിലും പെരുന്നാൾ എന്നാണെന്നതിൽ നാളെ തീരുമാനമുണ്ടാകും.


Source link

Related Articles

Back to top button