LATEST
‘മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം എന്റേതല്ല’; നിയമ നടപടി സ്വീകരിക്കുമെന്ന് കെ കൃഷ്ണൻകുട്ടി

പാലക്കാട്: കേരളത്തിലെ പ്രളയം മനുഷ്യനിർമിതമാണെന്ന മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ ആരോപണം തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. മാത്യു കുഴൽനാടൻ പുറത്തുവിട്ട ശബ്ദസന്ദേശം തന്റേതല്ലെന്നും എഐ ആണോയെന്ന് സംശയമുണ്ടെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംഭവത്തിൽ ഇന്ന് തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്യു ടി തോമസിന്റെ പേര് പരമാർശിച്ചുകൊണ്ട് കെ കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദസ്ന്ദേശമാണ് ഇന്ന് രാവിലെ മാത്യു കുഴൽനാടൻ പുറത്തുവിട്ടത്. കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപ്പെട്ടുവെന്നും മാത്യു കുഴൽനാടൻ ആരോപിച്ചിരുന്നു.
Source link


