test del 5 copy of del 3

മസ്തിഷ്ക മരണത്തെ തുടർന്ന് വൃക്ക ദാനം ചെയ്തു; യുവതിക്കു പുതുജീവനേകി ജയി ജയകുമാറിന്റെ മടക്കം


കോഴിക്കോട് ∙ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം കിളിമാനൂർ കായാട്ടുകോണം വൃന്ദാവനത്തിൽ ജയി ജയകുമാറിന്റെ (35) വൃക്ക കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന ശസ്ത്രക്രിയയിലൂടെ യുവതിക്കു പുതുജീവനേകി. ആറു വർഷമായി ഡയാലിസിസ് ചെയ്യുന്ന മാങ്കാവ് സ്വദേശിനിയായ മുപ്പത്തിയേഴുകാരിയിലാണ് മാറ്റിവച്ചത്. വെള്ളിയാഴ്ച രാത്രി തുടങ്ങിയ ശസ്ത്രക്രിയ വെളളിയാഴ്ച പുലർച്ചെ വരെ നീണ്ടു. യൂറോളജി, നെഫ്രോളജി, അനസ്തീസിയ വിഭാഗത്തിലെ ഡോക്ടർമാർ അടങ്ങുന്ന ടീമായിരുന്നു മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ നടത്തിയത്.വൃക്ക ആവശ്യമുള്ളവരും കേരള സ്റ്റേറ്റ് ഓർഗൺ ട്രാൻസ്പ്ലാന്റ് പട്ടികയിൽ റജിസ്റ്റർ ചെയ്തവരുമായ അഞ്ചുപേരെ മെഡിക്കൽ കോളജിൽ തയാറാക്കി നിർത്തിയിരുന്നു. ഇതിൽ മുൻഗണനാക്രമത്തിൽ പെട്ട യുവതിക്കാണ് മാറ്റിവച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ. എ.വി.വേണുഗോപാൽ, ഡോ. സുബീഷ് പരോൾ, നെഫ്രോളജി വിഭാഗം മേധാവി ഡോ. നൗഷാദ്, ഡോ. അനീബ് രാജ്, അനസ്തീസിയ വിഭാഗം മേധാവി ഡോ. കെ.ആർ.രാധ, ഡോ. ഷഫ്ന എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത് കുമാർ പറഞ്ഞു.


Source link

Back to top button