test del 4 copy of del 3

മരണമുഖത്തുനിന്ന് പറന്നുയരാൻ ‘ടോപ് ഗണ്‍’ സ്റ്റൈൽ അതിജീവനം; യുദ്ധവിമാന പൈലറ്റുമാരുടെ വിറപ്പിക്കുന്ന ട്രെയിനിങ്!


ആകാശത്ത് മണിക്കൂറിൽ 500 മൈൽ വേഗതയിൽ പറന്നുകൊണ്ടിരുന്ന പോർവിമാനം ശത്രുവിന്റെ മിസൈൽ ഏറ്റ് തകരുന്നു. തീജ്വാലകൾക്കിടയിലൂടെ പൈലറ്റ് പുറത്തേക്ക് (Ejection) തെറിക്കുന്നു. അടുത്ത നിമിഷം അയാൾ എത്തിപ്പെടുന്നത് ശത്രുരാജ്യത്തിന്റെ മണ്ണിലാണ്. ‘ടോപ്പ് ഗൺ: മാവെറിക്’ സിനിമയുടെ ക്ലൈമാക്സിൽ ടോം ക്രൂസ് അവതരിപ്പിച്ച മാവെറിക് എന്ന പൈലറ്റ് ശത്രുവിന്റെ താവളത്തിൽ നിന്ന് രക്ഷപെടാൻ നടത്തുന്ന അതിസാഹസിക നീക്കങ്ങൾ നാം കണ്ടതാണ്. എന്നാൽ സിനിമാക്കഥയെ വെല്ലുന്ന ഇത്തരം അതിജീവന പോരാട്ടങ്ങൾ യഥാർഥ യുദ്ധമുഖത്ത് എങ്ങനെയാണ് സംഭവിക്കുന്നത്?ആകാശത്തുനിന്ന് തുടങ്ങുന്ന പ്ലാനിങ്ഭൂമിയിൽ പതിക്കുന്നതിന് മുൻപ് തന്നെ ചുറ്റുപാടും നിരീക്ഷിക്കണം. എവിടെയാണ് ഒളിക്കാൻ പറ്റിയ ഇടം? എങ്ങോട്ടാണ് ശത്രുക്കൾ വരാൻ സാധ്യതയുള്ളത്? ഇതെല്ലാം പാരഷൂട്ടിലിരുന്ന് തന്നെ തീരുമാനിക്കും. നിലത്തിറങ്ങിയാൽ ആദ്യം ചെയ്യേണ്ടത് ‘സെൽഫ് ഇൻവെന്ററി’ ആണ്. എല്ലുകൾ ഒടിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണം. പരുക്കുകൾ സാരമുള്ളതാണെങ്കിൽ പോലും പൈലറ്റിന് അവിടെ ഇരിക്കാൻ കഴിയില്ല.


Source link

Back to top button