LATEST

മന്ത്രി വീണ വീണ്ടും മത്സരിക്കുന്നത് കുടുംബം എതിർത്തെന്ന് സൂചന


പത്തനംതിട്ട: ആറൻമുളയിൽ മന്ത്രി വീണാ ജോർജ് വീണ്ടും മത്സരിക്കണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും കുടുംബം എതിർത്തെന്ന് സൂചന. വീണയുടെ വ്യക്തിപരമായ നിലപാട് അറിയേണ്ടതുണ്ട്.വീണയ്ക്ക് ഇനി സീറ്റ് നൽകേണ്ടതില്ലെന്ന ആവശ്യവുമായി ഭർത്താവ് ഡോ.ജോർജ് ജോസഫ് സി.പി.എം സംസ്ഥാന നേതാക്കളെ സമീപിച്ചെന്നാണ് വിവരം. ഇക്കാര്യം ജില്ലാ കമ്മിറ്റിയുടെ ചർച്ചയ്ക്ക് വിട്ടതായാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആറൻമുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്‌കുമാറും വീണ്ടും മത്സരിക്കണമെന്നാണ് തീരുമാനിച്ചത്. കുടുംബാംഗങ്ങളുടെ എതിർപ്പ് കാര‌ണം മത്സരിക്കാനില്ലെന്ന് വീണ അറിയിച്ചാൽ മാത്രം പുതിയ ആളിനെ നിർദേശിച്ചാൽ മതിയെന്നാണ് നിലപാട്.


Source link

Related Articles

Back to top button