LATEST
മന്ത്രി കൃഷ്ണൻകുട്ടിയില്ല: ചിറ്റൂരിൽ വി.മുരുകദാസ്

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറ്റൂരിൽ നിന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി വീണ്ടും മത്സരിക്കില്ല. പകരം, സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി.മുരുകദാസിനെ മത്സരിപ്പിക്കാൻ ധാരണ.പാലക്കാട് ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ 35,136 വോട്ടുകൾക്കായിരുന്നു കഴിഞ്ഞ തവണ കൃഷ്ണൻകുട്ടിയുടെ വിജയം. സുമേഷ് അച്യുതനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. 2016ൽ കെ. കൃഷ്ണൻകുട്ടി, യു.ഡി.എഫിന്റെ കെ.അച്യുതനെ 7,285 വോട്ടിനാണ് തോൽപിച്ചത്.
Source link



