LATEST
മദ്ധ്യവയസ്കനെ ആക്രമിച്ച കേസ്; ഒരാൾ പിടിയിൽ

തിരുവനന്തപുരം: സാമ്പത്തിക തർക്കത്തിനിടെ മദ്ധ്യവയസ്കനെ മാരകമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ ഒരാൾ പിടിയിൽ. ജഗതി കുളംനികത്തിയ വീട്ടിൽ ജയനെയാണ് (പന്തം ജയൻ 43) തമ്പാനൂർ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തിൽ വച്ചാണ് കേസിനാസ്പദമായ സംഭവം. ബന്ധുവിന്റെ സംസ്കാരത്തിനെത്തിയ വട്ടിയൂർക്കാവ് സ്വദേശിയായ 53കാരനെ ജയൻ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 53കാരൻ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. ജയനെതിരെ മ്യൂസിയം സ്റ്റേഷനിലും പേരൂർക്കട സ്റ്റേഷനിലും സമാന സ്വഭാവമുള്ള ആറോളം പരാതികളുണ്ടെന്നും പൊലീസ് അറിയിച്ചു.ക്യാപ്ഷൻ…. ജയൻ
Source link



