test del 4 copy of del 3
മത്സരത്തിനിറങ്ങിയ അച്ഛൻ– മകൻ കോംബോ: പി.സി.ജോർജോ ഷോണോ; കൂടുതൽ സ്വാധീനം ആരുണ്ടാക്കും? അച്ഛനാരാ മോൻ !

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ ഏക അച്ഛൻ– മകൻ കോംബോയാണു പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി പി.സി.ജോർജും പാലായിലെ എൻഡിഎ സ്ഥാനാർഥി ഷോൺ ജോർജും. ഈ തിരഞ്ഞെടുപ്പു ഫലം രാഷ്ട്രീയ ഭാവിയെയും വളർച്ചയെയും സ്വാധീനിക്കുന്ന അച്ഛനും മകനും ഇവർ തന്നെ.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി ചേർന്നു പ്രവർത്തിക്കാൻ അവസരം ലഭിച്ചതോടെ കേന്ദ്രമന്ത്രി ജോർജ് കുര്യനു പിന്നിൽ ബിജെപിയിൽ കോട്ടയം ജില്ലയിലെ രണ്ടാമനായി മാറാനും ഷോണിനു സാധിച്ചു. പാലാ മണ്ഡലത്തിൽ നേരത്തേ സ്ഥാനാർഥിത്വം ഉറപ്പിച്ച ഷോൺ ജനുവരിയിൽ പ്രചാരണം തുടങ്ങി. 2016ൽ ലഭിച്ച 24,821 വോട്ടാണ് മണ്ഡലത്തിൽ ബിജെപിയുടെ ഇതുവരെയുള്ള ഉയർന്ന വോട്ട്. മണ്ഡലം ഇളക്കിമറിച്ച പ്രചാരണം വഴി പാലായിൽ ത്രികോണപ്പോരെന്ന പ്രതീതി സൃഷ്ടിക്കാൻ ഷോണിനായി.
Source link


