LATEST

മതസ്‌പർദ്ധ ഉണ്ടാക്കുന്ന അനൗൺസ്‌മെന്റ് ഉണ്ടായിട്ടില്ല, തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി ടി പി രാമകൃഷ്‌ണൻ


കോഴിക്കോട്: അനൗൺസ്‌മെന്റ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടിയുമായി എൽഡിഎഫ് സ്ഥാനാർത്ഥി ടി പി രാമകൃഷ്‌ണൻ. ചട്ടലംഘനം നടത്തിയില്ലെന്നും മതസ്‌പർദ്ധയുണ്ടാക്കുന്ന അനൗൺസ്‌മെന്റ് നടത്തിയിട്ടില്ലെന്നുമാണ് എൽഡിഎഫ് കൺവീനർ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. പേരാമ്പ്രയിൽ ജീപ്പിൽ മതസ്‌പർദ്ധയുളവാക്കുന്ന അനൗൺസ്‌മെന്റ് നടത്തി ഇടത് സ്ഥാനാർത്ഥിക്ക് വോട്ട് തേടുന്നെന്ന ലീഗ് പരാതിയിലാണ് ടി പി രാമകൃഷ്‌ണൻ മറുപടി നൽകിയിരിക്കുന്നത്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയായ ഫാത്തിമ തഹ്‌ലിയ മതം പറഞ്ഞ് വോട്ടുപിടിക്കുന്നു എന്ന ആക്ഷേപം എൽഡിഎഫിനില്ലെന്ന് ടി പി രാമകൃഷ്‌ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി അത്തരത്തിൽ നൽകിയത് ഇടത്പക്ഷമല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.


Source link

Back to top button