LATEST
മണ്ണിന്റെ ഗുണമറിയാൻ ഉഗ്രനൊരു അഗ്രോമീറ്റർ

കൊച്ചി: രണ്ടു മിനിട്ടിൽ കൃഷിഭൂമിയുടെ 12 സവിശേഷത പറയുന്ന ചെറു ഉപകരണം ‘ന്യൂട്രി” കർഷകർക്ക് ആശ്വാസമാകുന്നു. തിരുവനന്തപുരം പൗഡിക്കോണം സ്വദേശി ഡോ. കവിത സന്തോഷും മകൻ അർജുനും ചേർന്നാണ് അഗ്രോമീറ്റർ കണ്ടുപിടിച്ചത്. മണ്ണിൽ കാലുകൾ (പ്രോബ്) കുത്തി നിറുത്തിയാണ് പ്രവർത്തനം. തുടർന്ന് രണ്ട് മിനിട്ടിൽ ന്യൂട്രി ആപ്പിൽ റീഡിംഗ് തെളിയും. അനുയോജ്യമായ കൃഷിയും നിർദ്ദേശങ്ങളും ലഭിക്കും.
Source link


