LATEST

മങ്കടയിൽ ഇടത് സ്വതന്ത്രൻ സ്ഥാനാർത്ഥി, മുസ്ളീം ലീഗ് നേതാവ് കുന്നത്ത് മുഹമ്മദിനെ രംഗത്തിറക്കാൻ സാദ്ധ്യത


മലപ്പുറം: മങ്കടയിൽ വീണ്ടും ഇടത് സ്വതന്ത്രനെ പരീക്ഷിക്കാൻ ഒരുങ്ങി സിപിഎം. മുസ്ളീം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് കുന്നത്ത് മുഹമ്മദിനെ സ്വതന്ത്രനായി രംഗത്തിറക്കാനാണ് ആലോചിക്കുന്നതെന്നാണ് വിവരം. പെരിന്തൽമണ്ണ ബ്ളോക്ക് മുൻ പ്രസിഡന്റ് കൂടിയാണ് കുന്നത്ത് മുഹമ്മദ്. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുന്നത്ത് മുഹമ്മദിന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കും. ഇക്കാര്യം കുന്നത്ത് മുഹമ്മദുമായി സിപിഎം നേതൃത്വം ചർച്ച നടത്തി.മുസ്‌ളീംലീഗിന്റെ കുത്തക മണ്ഡലമായ മങ്കടയിൽ മുൻപ് മഞ്ഞളാംകുഴി അലിയെ മുൻപ് 2001ലും 2006ലും ഇട‌ത് സ്വതന്ത്രനായി സിപിഎം രംഗത്തിറക്കിയിരുന്നു. രണ്ട് തിരഞ്ഞെടുപ്പിലും കെപിഎ മ‌ജീദിനെയും എംകെ മുനീറിനെയും പരാജയപ്പെടുത്തി അലി സഭാംഗമായി.പിന്നീട് ലീഗിലേക്ക് പോയ മഞ്ഞളാംകുഴി അലി കഴിഞ്ഞതവണ ടി കെ റഷീദലിയെ തോൽപ്പിച്ച് നിയമസഭാംഗമായി. ഇത്തവണയും അലി തന്നെ മത്സരിക്കുമെന്നാണ് സൂചന.


Source link

Related Articles

Back to top button