ഭർത്താവിന് അമ്മയുമായുള്ള രഹസ്യ ബന്ധം കയ്യോടെ പിടികൂടി; തകർന്നുപോയെന്ന് തായ്വാൻ നടി

ഭർത്താവ് അമ്മയോടൊപ്പം ചേർന്ന് തന്നെ വഞ്ചിക്കുകയാണെന്ന് കണ്ടെത്തിയതോടെ തകർന്നുപോയെന്ന് തായ്വാൻ നടി ജിയാംഗ് പിംഗ്. അമ്മയുമായി ഭർത്താവിനുള്ള അവിഹിത ബന്ധം കണ്ടെത്തിയതോടെ താൻ മാനസികമായി ഒരുപാട് തകർന്നെന്നും അവർ തുറന്നുപറഞ്ഞു. ഒരു വാർത്താപരിപാടിയിൽ തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നുപറയുന്നതിനിടെയാണ് ജിയാംഗ് ഇക്കാര്യം വ്യക്തമാക്കിയത്.21ാം വയസിലായിരുന്നു ജിയാംഗ് വിവാഹിതയായത്. ജിയാംഗിനേക്കാൾ 12 വയസ് അദ്ദേഹത്തിന് കൂടുതലായിരുന്നു. അഞ്ച് വർഷത്തോളം അവർ സന്തോഷത്തോടെ ജീവിച്ചു. ഇതിന് ശേഷമാണ് തന്റെ ജീവിതത്തിൽ മോശം കാര്യങ്ങൾ സംഭവിച്ചു തുടങ്ങിയതെന്ന് ജിയാംഗ് പറഞ്ഞു. വിവാഹ ജീവിതം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ഭർത്താവിന് തന്നോടുള്ള താൽപര്യം കുറയുന്നതായി ജിയാംഗ് മനസിലാക്കിയത്. വാക്കുകൾക്കൊണ്ട് ഭർത്താവ് ജിയാംഗിനെ വേദനിപ്പിക്കാൻ തുടങ്ങി.ഒരിക്കൽ ജിയാംഗ് ഭർത്താവിനോട് താൻ എന്നെ ചതിക്കുകയാണോ എന്ന ചോദ്യം ചോദിച്ചതോടെയാണ് പല കാര്യങ്ങളും വെളിച്ചുത്തുവരുന്നത്. ‘എനിക്ക് നിന്നെയും നിന്റെ അമ്മയെയും ഒരുമിച്ച് നോക്കാൻ കഴിയുമെന്നാണ്’ അയാൾ അന്ന് മറുപടി നൽകിയത്. ഇതിന് ശേഷം ജിയാംഗ് കാറെടുത്ത് നേരെ പോയത് അമ്മയുടെ വീട്ടിലേക്കാണ്. വാതിൽ തുറന്ന്, മകളാണെന്ന് കണ്ടതോടെ അവർ വാതിൽ ശക്തമായി അടച്ചു. അമ്മയ്ക്ക് എന്തോ മറച്ചുവയ്ക്കാനുണ്ടെന്ന് ജിയാംഗിന് തോന്നി. ഇതിന് ശേഷം അമ്മയും മകളും അകന്നു കഴിയുകയാണ്. ഈ സംഭവത്തിന് ശേഷം ജിയാംഗ് ഭർത്താവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടി.
Source link



