test del 4 copy of del 3
ഭർത്താവിനെ കൊല്ലാൻ ഭാര്യ സ്വർണം വിറ്റു; ഉറങ്ങിക്കിടന്നപ്പോൾ വെടിവച്ചു, ബിഎസ്എഫ് ജവാന് ദാരുണാന്ത്യം

മീററ്റ്∙ ഉത്തർപ്രദേശിലെ മീററ്റിൽ ബിഎസ്എഫ് കോൺസ്റ്റബിളിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ബംഗാളിൽ ജോലി ചെയ്തിരുന്ന ബിഎസ്എഫ് കോൺസ്റ്റബിൾ നൈൻ സിങ് (35) അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. ധൻപുർ ഗ്രാമത്തിലെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇയാളെ മാർച്ച് 28ന് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.ചോദ്യം ചെയ്യലിൽ ഗുൽഷൻ കുറ്റം സമ്മതിച്ചു. കോമളിനും മറ്റ് മൂന്ന് കൂട്ടാളികൾക്കുമൊപ്പം ചേർന്നാണ് നൈൻ സിങിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് ഇയാൾ മൊഴി നൽകി. കൊലപാതകത്തിന് ആവശ്യമായ തോക്ക് വാങ്ങുന്നതിനായി കോമൾ തന്റെ സ്വർണാഭരണങ്ങൾ വിറ്റതായി പൊലീസ് പറഞ്ഞു. കോമൾ, ഗുൽഷൻ, സഹായികളായ രാഹുൽ, ഗുഡു, മോണ്ടു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു
Source link


