LATEST

ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ പിടിയിൽ; കേരളത്തിലേക്ക് കടത്തിയത് 200ഓളം വാഹനങ്ങൾ


കൊച്ചി: സിനിമാ താരങ്ങളും പ്രമുഖകരും കുടുങ്ങിയ കാർ കള്ളക്കടത്തു കേസിലെ മുഖ്യ ആസുത്രകാരൻ പിടിയിൽ. ബംഗാൾ ജൽപായ്‌‌ഗുഡി സ്വദേശി ബിസ്വദീപ് ദാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ഭൂട്ടാൻ അത്തിർത്തിയിൽ വച്ചാണ് ഇയാളെ കസ്റ്റംസ് അറസ്റ്റുചെയ്‌‌തത്. കഴിഞ്ഞവർഷം സെപ്‌‌തംബർ 23-ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ഓപ്പറേഷൻ നുമ്ഖോറിലൂടെയാണ് തട്ടിപ്പിന്റെ മുഖ്യകണ്ണിയെ കസ്റ്റംസ് കുടുക്കിയത്. ഇതിന്റെ ഭാഗമായി മലപ്പുറം കോഴിക്കാട്,​ തൊണ്ടയാണ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 15 ആഡംബര കാറുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു.ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും മറ്റുമായ വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വൻവിലയ്ക്ക് വിറ്റഴിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രാജ്യവ്യാപകമായി നുംഖോർ എന്ന പേരിട്ട് ഓപ്പറേഷൻ ആരംഭിച്ചത്.മലപ്പുറം വെട്ടിച്ചിറ ഷോറൂമിൽ നിന്ന് 13 കാറുകളും,​ കുറ്റിപ്പുറം,​ കോഴിക്കോട്,​ തൊണ്ടയാട് എന്നിവടങ്ങളിൽ നിന്ന് ഓരോ വാഹനങ്ങൾ വീതമാണ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്നും ലേലത്തിൽ പിടിച്ചെടുത്തതും മോഷ്‌‌ടിച്ചതുമായ വാഹനങ്ങളാണ് കേരളത്തിലേക്ക് പ്രധാനമായും കടത്തിയിരുന്നത്. ലേലത്തിൽ ഒരു ലക്ഷം രൂപയിൽ താഴെ വിലയ്‌‌ക്ക് ലഭിക്കുന്ന വാഹനങ്ങൾ വാങ്ങി കേരളത്തിലെത്തിച്ച് വൻ തുകയ്ക്ക് വിൽക്കുകയായിരുന്നു രീതി.


Source link

Related Articles

Back to top button