LATEST
ഭാര്യയ്ക്ക് മെസേജ് അയച്ചു; അയൽവാസിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് യുവാവ്

ആലപ്പുഴ: ഭാര്യയ്ക്ക് ഫോണിൽ സന്ദേശമയച്ച അയൽവാസിയെ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു. തയലോട്ടി പൊട്ടിയ 28കാരനായ ഷിബിൻ രാജിന്റെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് ആലപ്പുഴ കൊമ്മാടി മംഗലം റോഡിന് സമീപത്തായിരുന്നു സംഭവം.’നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’- എന്നായിരുന്നു സന്ദേശം. ഷിബിൻ രാജിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതി ചക്കുപറമ്പ് സ്വദേശി ജിബിൻ ജോൺസൺ ഒളിവിലാണെന്നാണ് പൊലീസ് അറിയിച്ചത്.
Source link



