LATEST

ബ്രഹ്‌മോസ് വാങ്ങാൻ ഇന്തോനേഷ്യ


ന്യൂഡൽഹി: ബ്രഹ്‌മോസ് ക്രൂസ് മിസൈൽ ഇടപാടിൽ ഇന്ത്യയും ഇന്തോനേഷ്യയും ഉടൻ ഒപ്പിടും. ഒരു ബാറ്ററി മിസൈൽ യൂണിറ്റിനുള്ള 25-35 കോടി ഡോളറിന്റെ ഇടപാടിന് അന്തിമ രൂപം നൽകിയതായി ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് റിക്കോ റിക്കാർഡോ സിറൈറ്റ് അറിയിച്ചു. കരാറിൽ ഒപ്പിട്ടാൽ ഫിലിപ്പീൻസിനു ശേഷം മിസൈൽ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാകും ഇന്തോനേഷ്യ. ഇടപാടുറപ്പിക്കുന്നതിന് മുന്നോടിയായി ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസോഡിൻ കഴിഞ്ഞ നവംബറിൽ ബ്രഹ്മോസ് പ്ളാന്റ് സന്ദർശിച്ചിരുന്നു. മൂന്ന് മിസൈൽ വീതമുള്ള 4-6 ലോഞ്ചറുകൾ അടങ്ങിയതാണ് ഒരു ബാറ്ററി.


Source link

Related Articles

Back to top button