test del 3

‘ബിജെപി വന്നാൽ ഇറച്ചിയോ മുട്ടയോ കഴിക്കാൻ പറ്റില്ല, ആളുകളെ കൊന്നൊടുക്കിയാണ് അധികാരത്തിൽ വരുന്നത്’


കൊൽക്കത്ത ∙ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ജനങ്ങളെ മത്സ്യവും മാംസവും കഴിക്കുന്നതിൽ നിന്ന് തടയുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുരുലിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത. ‘‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കാറില്ല. ബിജെപി വരികയാണെങ്കിൽ നിങ്ങൾക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാൻ കഴിയില്ല. ബിജെപി ഏകപക്ഷീയമാണ്, അവർ ഒരു മതത്തിലും വിശ്വസിക്കുന്നില്ല’’ – മമത ബാനർജി പറഞ്ഞു. ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ടം ഏപ്രിൽ 23നും രണ്ടാം ഘട്ടം ഏപ്രിൽ 29നും നടക്കും. വോട്ടെണ്ണൽ മേയ് 4ന്.


Source link

Back to top button