LATEST
ബി.ജെ.പി പട്ടിക പൂർത്തിയായി; തിരുവനന്തപുരത്ത് കരമന ജയൻ ചിറയിൻകീഴിലും ചടയമംഗലത്തും കോൺഗ്രസ് വിട്ടുവന്നവർ

ന്യൂഡൽഹി: തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാർ സ്ഥാനാർത്ഥിയാവുമെന്ന അഭ്യൂഹം ശക്തമായിരുന്നു.കോൺഗ്രസ് വിട്ടുവന്ന ആർ.എസ്. അരുൺരാജ് ചടയമംഗലത്തും, ബി.എസ്. അനൂപ് ചിറയിൻകീഴിലും മത്സരിക്കും. ഇവരടക്കം 11 പേരുടെ അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടേതാണ് തീരുമാനം.ഇതോടെ കേരളത്തിലെ 97 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം പൂർത്തിയായതായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് അറിയിച്ചു.
Source link



