ബി ജെ പി ദേശീയ അധ്യക്ഷന്‍ നാളെ തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗ്ഗരേഖ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്കാന് ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആര് ഡി ആര് കണ്വന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ എന്‍ഡിഎ മാര്‍ഗ്ഗരേഖ ദേശീയ അധ്യക്ഷന്‍ പ്രകാശനം ചെയ്യും. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കുന്ന വികസിത കേരളം മാര്‍ഗ്ഗരേഖ ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിക്കും. ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന തലവാചകത്തോടെയാണ് ഭാവികേരള വികസനത്തിനുള്ള മാര്‍ഗ്ഗരേഖ എന്‍ ഡി എ പുറത്തിറക്കുന്നത്. കേരള വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളും മാര്‍ഗ്ഗരേഖയിലുണ്ട്. എന്‍ഡിഎ നേതാക്കളായ സാബു എം. ജേക്കബ്, തുഷാര്‍ വെള്ളാപ്പള്ളി എന്നിവരും മാര്‍ഗ്ഗരേഖയെപ്പറ്റി ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ സംസാരിക്കും. ബി ജെ പി കേരളം പ്രഭാരി പ്രകാശ് ജാവദേക്കര്‍, തെരഞ്ഞെടുപ്പ് പ്രഭാരി വിനോദ് താവഡെ, സഹ പ്രഭാരി ശോഭ കരന്തലജെ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിക്കും.
Source link


