LATEST
ബി.ജെ.പി- തൃണമൂൽ സംഘർഷം

കൊൽക്കത്ത: മോദി പങ്കെടുക്കുന്ന റാലിക്ക് തൊട്ടുമുമ്പ് കൊൽക്കത്തയിൽ വ്യാപക സംഘർഷം. മദ്ധ്യ കൊൽക്കത്തയിലെ ഗിരീഷ് പാർക്കിന് സമീപം ബി.ജെ.പി- തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ റാലിയിൽ പങ്കെടുക്കാനെത്തിയ ബി.ജെ.പി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായതോടെയാണ് സംഘർഷം ആരംഭിച്ചത്. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞു. മുദ്രാവാക്യം വിളികളുമായി തെരുവിൽ ഏറ്റുമുട്ടുകയും ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ തൃണമൂൽ പ്രവർത്തകർ തങ്ങളെ ആക്രമിച്ചെന്നും വാഹനങ്ങൾ തകർത്തുവെന്നും ബി.ജെ.പി ആരോപിച്ചു. എന്നാൽ ബി.ജെ.പി പ്രവർത്തകരാണ് ആദ്യം അസഭ്യം പറയുകയും കല്ലെറിയുകയും ചെയ്തതെന്നാണ് തൃണമൂൽ പ്രവർത്തകർ പറയുന്നത്. പ്രാദേശിക നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായതായി അവർ പരാതിപ്പെട്ടു.
Source link



