LATEST
ബാലഗോകുലം ശിബിരം മോഹൻ ഭാഗവത് ഉദ്ഘാടനം ചെയ്യും

കൊച്ചി: ബാലഗോകുലത്തിന്റെ സുവർണജയന്തി ആഘോഷ സമാപനത്തോടനുബന്ധിച്ചുള്ള ‘ബാലനേതൃ ശിബിരം’ 6, 7 തീയതികളിൽ എറണാകുളം എളമക്കരയിലെ ഭാസ്കരീയത്തിൽ നടക്കും. ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ഗവർണർ രാജേന്ദ്ര ആർലേക്കർ തുടങ്ങിയവർ പങ്കെടുക്കും.കേരളത്തിലെ ഓരോ താലൂക്കിൽ നിന്നും ഏഴു ഹൈസ്കൂൾ വിദ്യാർത്ഥികൾ വീതവും 3500 വോളന്റിയർമാരും പങ്കെടുക്കും. ആറിന് രാവിലെ ഡോ. മോഹൻ ഭാഗവത് ഉദ്ഘാടനം നിർവഹിക്കും. ഏഴിന് വൈകിട്ട് 5ന് സമാപനസമ്മേളനം.
വാർത്താസമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ. എൻ. സജികുമാർ, ഡോ. പി. ആർ. വെങ്കിട്ടരാമൻ, ദക്ഷിണകേരളം അദ്ധ്യക്ഷൻ ഉണ്ണിക്കൃഷ്ണൻ, ബി. പ്രകാശ്ബാബു എന്നിവർ പങ്കെടുത്തു.
Source link


