CINEMA
ബഡ്ജറ്റ് 9 കോടി, 60 കോടി വാരി ‘തായ് കിഴവി’

തമിഴ് സിനിമാലോകത്തെ സമവാക്യങ്ങളെയെല്ലാം പൊളിച്ചെഴുതി’തായ്കിഴവി” എന്ന ചെറിയ ചിത്രം. രാധിക ശരത്കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോമഡി ഡ്രാമ ചിത്രത്തിന് ബഡ്ജറ്റ് 9 കോടി രൂപ ആണ്. തമിഴ് സിനിമാ ലോകത്തെ സംബന്ധിച്ച് ഇതു വളരെ ചെറിയ തുക . ആഗോള കളക്ഷനായി ഇതുവരെ നേടിയത് 60 കോടി രൂപ. നടൻ ശിവകാർത്തികേയൻ നിർമ്മിച്ച ചിത്രം ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്നു. രാധികയുടെ മികച്ച കഥാപാത്രം തന്നെയാണ് ഹൈലൈറ്റ്. പ്രേക്ഷകരെ ഒന്നാകെ വിസ്മയിപ്പിക്കുകയാണ് 80 വയസുകാരിയായി രാധിക.
പണമിടപാടുകാരിയായ പാവുണു തായി എന്ന കഥാപാത്രമാണ് രാധിക അവതരിപ്പിക്കുന്നത്. അത്യാഗ്രഹിയായ ആൺമക്കൾ പാവുണുതായിയുടെ സ്വത്തുക്കൾ സ്വന്തം പേരിലേക്ക് മാറ്റാൻ ശ്രമിക്കുന്നതും അവർ അതിനെ എതിർക്കുന്നതുമാണ് കഥ. സിംഗപുലി, അരുൾദോസ്, മുനിഷ് കാന്ത്, ബാലശരവണൻ എന്നിവരാണ് മറ്റു താരങ്ങൾ.
അതേസമയം ശിവകുമാർ മുരുഗേശൻ സംവിധാനം ചെയ്യുന്ന സിയോൺ എന്ന ചിത്രത്തിൽ ശിവകാർത്തികേയൻ ആണ് നായകൻ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് കമൽഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ്.
Source link


