LATEST
ഫ്രിഡ്‌ജിനുള്ളിൽ മൂന്നുമാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം; സംഭവം കൊടുങ്ങല്ലൂരിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ ഫ്രിഡ്‌ജിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ദമ്പതികളുടെ ഫ്ലാറ്റിലാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ചനിലയിലായിരുന്നു മൃതദേഹം. ഗർഭിണിയായിരുന്നെന്നും മാസം തികയാതെ പ്രസവിച്ചതാണെന്നുമാണ് യുവതിയുടെ മൊഴി.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വയറുവേദന അനുഭവപ്പെടതിന് പിന്നാലെ മാസം തികയാതെ പ്രസവിച്ചുവെന്നും നഴ്സിംഗ് പഠിച്ചിട്ടുള്ളതിനാൽ ഭ്രൂണം സ്വയം വേർപ്പെടുത്തിയെന്നും യുവതി പറയുന്നു. ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നാണ് പൊലീസിനോട് യുവതി പറഞ്ഞത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Source link



