test del 5 copy of del 3
ഫോണിൽ വിളിച്ച് പരിഭവം പറയുമ്പോൾ പാട്ടുപാടി നൽകാൻ ഇനി നന്ദൂട്ടി ഇല്ല; ഉള്ളുലഞ്ഞ് അമ്മച്ഛൻ

പാലക്കാട് ∙ ഫോണിൽ വിളിച്ച് പരിഭവം പറയുമ്പോൾ വാട്സാപ് വഴി ഇനി അമ്മച്ഛനു നന്ദൂട്ടിയുടെ പാട്ട് എത്തില്ല. ശ്രീനന്ദയുടെ അമ്മയുടെ അച്ഛനായ കേശവൻ ഉള്ളുലയുന്ന വേദനയോടെ ഓർക്കുന്നു. കോങ്ങാട് സറ്റുഡിയോ നടത്തുന്ന കേശവന് പേരക്കുട്ടിയായ നന്ദുവിനെ വലിയ ഇഷ്ടമായിരുന്നു. കലാരംഗത്ത് മിടുക്കിയായ നന്ദു സ്കൂളിലും നാട്ടിലും കുടുംബത്തിലും എല്ലാം താരമാണ്. നാട്ടിലും കുടുംബത്തിലും വിശേഷ പരിപാടികളിൽ നന്ദൂട്ടിയുടെ കലാവിരുന്ന് പതിവാണ്. ഇടയ്ക്കിടെ അമ്മച്ഛനു പാട്ടുപാടി വാട്സാപിൽ അയയ്ക്കും. പാട്ടിനു ഇടവേള വന്നാൽ അദ്ദേഹം വിളിച്ചു ചോദിക്കും. അപ്പോൾ തന്നെ നന്ദൂട്ടി പാടി കേൾപ്പിക്കും. കലാപരിപാടികൾ അവതരിപ്പിച്ച് സമ്മാനങ്ങൾ നേടിയാൽ ഉടൻ വിവരമെത്തുന്നത് അമ്മച്ഛനാകും.ശ്രീനന്ദയുടെ മരണം: പരാതി നൽകില്ലെന്നു ബന്ധുക്കൾ ബെംഗളൂരു / പാലക്കാട് ∙ ചിക്കമഗളൂരു ബാബാബുധാൻഗിരിയിൽ വിനോദയാത്രയ്ക്കിടെ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ (നന്ദു–14) മരിച്ചതു വ്യൂപോയിന്റിൽ നിന്നുള്ള വീഴ്ചയിലാകാമെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, മരണം സംബന്ധിച്ചു പരാതി നൽകില്ലെന്നു കുട്ടിയുടെ അച്ഛന്റെ സഹോദരൻ കെ.ജി.ശശികുമാർ പറഞ്ഞു. തലയുടെ വലതു ഭാഗത്തേറ്റ ഗുരുതരപരുക്കാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാഫലവും ലഭിച്ച ശേഷം കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നു ചിക്കമഗളൂരു എസ്പി ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു.
Source link


