test del 3
ഫൊറൻസിക് പരിശോധനയിലും സംശയം; പരുക്കേറ്റ പ്രവാസിയായ യുവാവ് മരിച്ചത് ബൈക്കിൽ കാർ ഇടിച്ചല്ലെന്ന് പൊലീസ്

കോഴിക്കോട് ∙ കഴിഞ്ഞ ദിവസം മാങ്കാവ് കാളൂർ റോഡ് മൂരിയാട് പാലത്തിനു സമീപം വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ് പ്രവാസിയായ യുവാവ് മരിച്ചത് ബൈക്കിൽ കാർ ഇടിച്ചുണ്ടായതല്ലെന്ന് പൊലീസ്. ബുധനാഴ്ച പുലർച്ചെ പാലത്തിനു സമീപം ബൈക്ക് യാത്രക്കാരനായ പയ്യാനക്കൽ ചക്കുംകടവ് നസീറ മൻസിൽ ജെയ്സൽ (40) ആണ് അപകടത്തെ തുടർന്നു മരിച്ചത്.പ്രാഥമിക അന്വേഷണത്തിലും ഫൊറൻസിക് പരിശോധനയിലും സംശയം തോന്നിയതോടെ പൊലീസ് വിശദമായി അന്വേഷിക്കുകയായിരുന്നു. ബൈക്ക് പരിശോധിച്ചപ്പോൾ മറ്റു വാഹനം ഇടിച്ചതായി സൂചന ലഭിച്ചില്ല. തുടർന്നു പരിസരത്തെ സിസിടിവി പരിശോധിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് ഇടിക്കുകയും പിന്നിൽ എത്തിയ കാർ നിർത്തി പരുക്കേറ്റ ജെയ്സലിനെ കൊണ്ടു പോകുന്നതും വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
Source link


