LATEST
ഫേസ് ബുക്കിൽ വോട്ടഭ്യർത്ഥിച്ച് ജി. സുധാകരൻ

ആലപ്പുഴ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ വോട്ട് അഭ്യർത്ഥിച്ച് ജി.സുധാകരൻ. ‘ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രീയപാർട്ടിയിലും ചേർന്നിട്ടില്ല. ഒരു പാർട്ടിയുടെയും പിന്തുണ അഭ്യർത്ഥിച്ചിട്ടില്ല. ജാതിമത വ്യത്യാസമില്ലാതെ കക്ഷി രാഷ്ട്രീയ ഭേദമന്യേ അമ്പലപ്പുഴ മണ്ഡലത്തിലെ എല്ലാ വോട്ടർമാരുടെയും വോട്ടും പിന്തുണയും അഭ്യർത്ഥിക്കുന്നു. ഇതുവരെ പിന്തുണച്ചത് ജനങ്ങൾ, ഇതുവരെ ചെയ്യാൻ പറ്റിയത് ജനങ്ങൾക്ക്, ഇനിയും ജനങ്ങൾക്ക് വേണ്ടി തന്നെ നില കൊള്ളും. അഴിമതിക്കെതിരെ പോരാടും. വികസനമാണ് ലക്ഷ്യം. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചാണ് മത്സരിക്കാൻ തീരുമാനിച്ചത് ‘- ഇതാണ് പോസ്റ്റ്.
Source link



