LATEST

‘പ്ളേയിംഗ് ഇലവനിൽ നിന്നൊഴിവാക്കിയപ്പോൾ സഞ്ജു സമീപിച്ചു’, ആവശ്യപ്പെട്ടത് ഒറ്റക്കാര്യമെന്ന് സൂര്യകുമാർ യാദവ്


അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം നിലനിര്‍ത്തിയതിന്റെ അഭിമാനത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമിയും. ടൂര്‍ണമെന്റിലെ താരമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ – ബാറ്റര്‍ സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോള്‍ മലയാളികള്‍ക്ക് സന്തോഷം ഇരട്ടിയാവുകയും ചെയ്തു. ഇപ്പോഴിതാ സഞ്ജു സാംസണുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെക്കുറിച്ച് ക്യാപ്‌ടൻ സൂര്യകുമാർ യാദവിന്റെ വെളിപ്പെടുത്തൽ ശ്രദ്ധനേടുകയാണ്.’മുൻനിരയിൽ ബാറ്റ് ചെയ്യാൻ സാധിക്കുന്ന കീപ്പറാണ് സഞ്ജു സാംസൺ. ഒരിക്കൽ അദ്ദേഹം എന്നോടുവന്ന് ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു, ടീമിൽ എന്നിൽ നിന്ന് എന്താണ് വേണ്ടതെന്ന് പറയൂ എന്നായിരുന്നു അവന്റെ ചോദ്യം. ആക്രമണങ്ങളെ തകർത്തെറിയുന്ന അതേ സഞ്ജു സാംസണെ ഞങ്ങൾക്ക് വേണമെന്ന് പറഞ്ഞു. അപ്പോളദ്ദേഹം ടീമംഗങ്ങളോടായി പറഞ്ഞു ‘നമ്മൾക്കെന്താണോ വേണ്ടത് എന്നതിനപ്പുറം ടീമിനെന്താണോ വേണ്ടത്, നമ്മൾ അങ്ങനെ തന്നെ കളിക്കും. അപ്പോൾ മാത്രമേ പ്രത്യേകമായി നമുക്കെന്തെങ്കിലും നേടാനാകൂ ‘എന്ന്.കളിക്കാനിറങ്ങാത്ത സമയത്തും ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഇത് ബുദ്ധിമുട്ടേറിയ സമയമാണെന്നും അത് സധൈര്യം അംഗീകരിക്കണമെന്നും പറഞ്ഞു. ദൈവം എന്താണോ എഴുതിയിരിക്കുന്നത് അത് ലഭിക്കുമെന്ന് പറഞ്ഞു. അവസരം ലഭിക്കുകയാണെങ്കിൽ അത് പിടിച്ചെടുക്കാനും ആ നിമിഷം ലോകം മുഴുവൻ സാക്ഷിയാകാനും അദ്ദേഹം സ്വയം തയ്യാറെടുക്കുകയായിരുന്നു’- എന്നാണ് സൂര്യകുമാർ യാദവ് സഞ്ജുവുമൊത്തുള്ള സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.


Source link

Related Articles

Back to top button