test del 3
‘പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയും, അവസരവാദികൾ കാരണം വോട്ട് കുറയില്ല’

ആലപ്പുഴ∙ തന്റെ ഭൂതകാലത്തെ മറച്ചുവയ്ക്കാന്‍ ജി.സുധാകരൻ സിപിഎമ്മിനെതിരെ എന്തും പറയുമെന്ന് മുഖ്യമന്ത്രി പിണായി വിജയൻ. സുധാകരൻ ഇപ്പോൾ എത്തിപ്പെട്ട രാഷ്ട്രീയ ക്യംപ് അതാണ്. സിപിഎമ്മിനെതിരെ കൂടുതൽ പറഞ്ഞാലേ കോൺഗ്രസിൽ സ്ഥാനം കിട്ടൂ. ഞങ്ങൾ വിദ്യാർഥി ജീവിതം മുതൽ കോൺഗ്രസിനെയാണ് എതിർത്തുവന്നത്. ഇപ്പോൾ സുധാകരൻ കോൺഗ്രസ് തൊപ്പിയാണല്ലോ തലയിലിട്ടത്. കോൺഗ്രസിനെ തൃപ്തിപ്പെടുത്താനുള്ള വഴി പഴയ ആളല്ല പുതിയ ആളാണ് എന്നു വരുത്തുകയാണ്. അതിന് പഴയതിനെ തള്ളിപ്പറയണം. അതിനാണ് സിപിഎമ്മിനെതിരെ വെല്ലുവിളി ഉയർത്തുന്നത്. ഇനിയും കൂടുതൽ ജീർണതയിലേക്ക് അദ്ദേഹം പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ബിജെപിയുടെ കൂടി സ്ഥാനാർഥിയായി സുധാകരൻ മാറി. കോൺഗ്രസിന്റെയും ബിജെപിയുടെയും വോട്ട് വാങ്ങി ജയിക്കാമെന്നാണ് ആലോചന. ഇരുവരുടേയും വോട്ട് വാങ്ങാനാണ് സ്വതന്ത്ര വേഷമിട്ടത്. എന്തൊരു ഗതികേടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുധാകരനെ സുധാകരനാക്കിയത് സിപിഎമ്മാണ്. പൂർണതയോടെയല്ല ആരും പാർട്ടിയിൽവരുന്നത്. അതെല്ലാം തിരുത്തി നല്ലതുപോലെ വളർത്തിയെടുക്കുന്നത് പാർട്ടിയാണ്. ഓരോ ഘട്ടത്തിലും ആർജിച്ച അറിവ് പാർട്ടിയിലൂടെ ലഭിച്ചതാണ്. ആ പാർട്ടിയെയാണ് സുധാകരൻ തള്ളിക്കളഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Source link


