LATEST
പ്രീ-പ്രൈമറി ഓണറേറിയം വെട്ടിക്കുറച്ചിട്ടില്ല; വർദ്ധിപ്പിച്ച തുക കുടിശ്ശിക സഹിതം നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ പ്രീ-പ്രൈമറി ജീവനക്കാരുടെ ഓണറേറിയം വെട്ടിക്കുറച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ സാമ്പത്തിക വർഷം രണ്ട് ഘട്ടങ്ങളിലായി വർദ്ധിപ്പിച്ച ഓണറേറിയം പൂർണ ആനുകൂല്യങ്ങളോടെ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് സർക്കാർ പ്രീ-പ്രൈമറികളിലായി 2,835 അദ്ധ്യാപകരും 1,941 ആയമാരുമാണുള്ളത്. സേവന ദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപകർക്ക് യഥാക്രമം 12,000, 12,500 രൂപയും ആയമാർക്ക് 7,000, 7,500 രൂപയുമാണ് നേരത്തെ ഓണറേറിയം അനുവദിച്ചിരുന്നത്. വി.ശിവൻകുട്ടി
Source link



