CINEMA
‘പ്രസവിക്കേണ്ടിവന്നു, എട്ട് മാസം ഗർഭിണിയായിരിക്കെ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ടു’; തുറന്നുപറഞ്ഞ് ആശ ശരത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്ത്. നൃത്തത്തിലൂടെ അഭിനയത്തിലേക്ക് വന്ന ആശ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. ഇപ്പോഴിതാ ആശ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് ആശ മനസുതുറന്ന് സംസാരിക്കുന്നത്. എട്ട് മാസം ഗർഭിണിയായിരുന്ന സമയത്ത് കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ആശ തുറന്ന് സംസാരിക്കുന്നുണ്ട്. ആശയുടെ വാക്കുകളിലേക്ക്
‘എന്റെ വീട്ടിൽ മൂന്ന് മക്കളാണ്. എന്റെ മനസിൽ ഫാമിലിയെന്ന് പറയുന്നത് മൂന്ന് മക്കളാണ്. മൂന്ന് കുട്ടികൾ വേണമെന്നാണ് എന്റെ മക്കളുടെയും കോൺസപ്റ്റ്. മക്കളായ അമ്മുവും പങ്കുവും കുറച്ച് വലുതായതിന് ശേഷം, അഭിനയിക്കുന്നതിനൊക്കെ മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. അന്ന് എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. മക്കളൊക്കെ വലുതായി, എന്നാലും എനിക്ക് ഒരു കുഞ്ഞ് വേണമെന്നുണ്ടായിരുന്നു.
Source link


