CINEMA
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; രാത്രിയിൽ ഇനി ആ ശബ്ദം മൊബെെലിൽ വരില്ല, എമർജൻസി അലർട്ടിൽ മാറ്റം

അബുദാബി: മിസെെൽ, ഡ്രോൺ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബെെൽ ഫോൺ അലർട്ടുകളുടെ ശബ്ദത്തിൽ മാറ്റം വരുത്തി യുഎഇ. രാവിലെ ഒമ്പത് മുതൽ രാത്രി 10.30 വരെ ഉച്ചത്തിലുള്ള മുന്നയിപ്പ് ശബ്ദം തുടരും. ഭീഷണി ഒഴിഞ്ഞാൽ സാധാരണ സന്ദേശത്തിന്റെ ടോണിൽ ലഭിക്കും. രാത്രി 10.30 മുതൽ രാവിലെ ഒമ്പത് വരെ ഉച്ചത്തിനുള്ള മുന്നറിയിപ്പ് ശബ്ദത്തിന് പകരം സാധാരണ മെസേജ് ടോൺ മാത്രമേ ഉണ്ടാകൂ. രാത്രിയിലെ ഉയർന്ന ശബ്ദം ജനങ്ങളെ ബാധിക്കാതിരിക്കാനാണ് അലർട്ട് ടോണിൽ മാറ്റം വരുത്തിയതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Source link