LATEST
പ്രമുഖ ബ്രാൻഡിന്റെ ബിയറിൽ നീന്തിക്കളിക്കുന്ന മത്സ്യം; പരാതിപ്പെട്ടപ്പോൾ ജീവനക്കാരുടെ മറുപടി ഇങ്ങനെ

ഹൈദരാബാദ്: പൊട്ടിക്കാത്ത ബിയർ കുപ്പിയിൽ നീന്തിക്കളിക്കുന്ന മത്സ്യം. ആദ്യം കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും സംഭവം സത്യമാണ്. ഹൈദരാബാദിലെ മല്ലപ്പൂരിലെ വൈൻ ഷോപ്പിൽ നിന്നും പ്രദേശവാസി വാങ്ങിയ ബിയറിലാണ് ജീനുള്ള മത്സ്യം നീന്തുത്തുടിക്കുന്നത് കണ്ടത്.ബിയർ വാങ്ങി പുറത്തിറങ്ങിയതിന് പിന്നാലെ കുപ്പിക്കുള്ളിൽ ജീവനുള്ള ചെറിയ മീനിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശവാസി കുപ്പിക്കുള്ളിലെ മീനിനെ നാട്ടുകാർക്ക് ഉയർത്തിക്കാണിച്ചു.എന്നാൽ ബിയറിലെ മത്സ്യത്തെ കണ്ട സംഭവത്തിൽ തങ്ങളുടെ ഭാഗത്ത് പിഴവില്ലെന്നാണ് വൈൻ ഷോപ്പിലെ ജീവനക്കാർ പറയുന്നത്. കമ്പനിയിൽ നിന്നും ലഭിക്കുന്ന ഉത്പന്നങ്ങൾ തങ്ങൾ വിൽക്കുകയാണ് ചെയ്യുന്നതെന്ന് അവർ പറയുന്നു. എന്താലായും ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Source link

