test del 3

പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി; ബിൽ മാറ്റിവച്ചെങ്കിലും ആശങ്ക തുടരുന്നുവെന്ന് സിബിസിഐ


കൊച്ചി / ന്യൂഡൽഹി∙ ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (എഫ്സിആർഎ) ബിൽ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി). കത്തോലിക്കാ സഭയുടേത് ഉൾപ്പെടെ നിയമാനുസൃതമായി പ്രവർത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആർഎ അക്കൗണ്ടുകൾ പുതുക്കി നൽകാത്ത സാഹചര്യം ഇപ്പോൾ തന്നെയുണ്ടെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ. തോമസ് തറയിൽ ചൂണ്ടിക്കാട്ടി. ജാതി–മത ഭേദമന്യേ വിവിധ സന്നദ്ധ സംഘടകള്‍ പൊതുജന സേവനത്തിനു പടുത്തുയർത്തിയ കാരുണ്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വരെ അധികാരദുർവിനിയോഗത്തിലൂടെ പിടിച്ചെടുക്കാനുള്ള സാധ്യതകളാണ് പുതിയ ഭേദഗതിയിലുള്ളതെന്നും ഇത് ആശങ്കാജനകമാണെന്നും ഫാ. തോമസ് തറയിൽ പറഞ്ഞു.വിവാദമായ എഫ്സിആര്‍എ ബില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്നത് തല്‍ക്കാലത്തേക്ക് മാറ്റിവച്ചെങ്കിലും ആശങ്ക‌ അതേപടി തുടരുന്നതായി കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും (സിബിസിഐ) ചൂണ്ടിക്കാട്ടി). ബില്‍ പിന്‍വലിക്കുകയല്ല, തല്‍ക്കാലത്തേക്ക് മാറ്റിവയ്ക്കുകയാണ് ചെയ്തത്. ബില്‍ പിന്‍വലിക്കണമെന്ന ആവശ്യം തുടര്‍ന്നും ഉയര്‍ത്തുമെന്ന് സിബിസിഐ വക്താവ് ഫാ.റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.


Source link

Back to top button