test del 5 copy of del 3

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ല സന്ദർശനം; ഏപ്രിൽ നാലിന് കോട്ടയത്ത് ഗതാഗത നിയന്ത്രണം


കോട്ടയം∙ പ്രധാനമന്ത്രി നരേന്ദ്രമോദി 4ാം തീയതി ചങ്ങനാശ്ശേരിയിൽ എത്തിയശേഷം തിരുവല്ലയിൽ വച്ച് നടത്തുന്ന പൊതുപരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരുവല്ലയിലേക്ക് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്റ്ററിൽ ചങ്ങനാശേരിയിൽ ഇറങ്ങും. 4ന് വൈകിട്ട് 3ന് തിരുവല്ല നഗരസഭാ മൈതാനത്തു നടക്കുന്ന എൻഡിഎ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത്. തുടർന്ന് എംസി റോഡിലൂടെ കാർ മാർഗം തിരുവല്ലയ്ക്കു പോകും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് എം.സി റോഡിൽ തിരുവല്ല മുതൽ ചങ്ങനാശ്ശേരി വരെ 4ാം തീയതി ഉച്ചയ്ക്ക് 12 മുതൽ വൈകുന്നരം 6വരെ ട്രാഫിക് നിയന്ത്രണങ്ങൾ ഉണ്ടാകും. ചങ്ങനാശ്ശേരി എൻഎസ്എസ് കോളജും പരിസരപ്രദേശങ്ങളും 4ാം തീയതി 12 മണിയോടുകൂടി പൊലീസ് നിയന്ത്രണത്തിൽ ആകും.∙ആലപ്പുഴയിൽ നിന്നും എ.സി റോഡിലൂടെ കോട്ടയത്തേയ്ക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുളള വാഹനങ്ങൾ പൂർണ്ണമായും കിടങ്ങറ ജംഗ്ഷനിൽ നിന്നും കുന്നുംകരി, വാലടി, മുളയ്ക്കാംത്തുരുത്തി വഴി എം.സി റോഡിൽ പൂന്നമൂട് എത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.


Source link

Back to top button