CINEMA
പ്രണയം വെളിപ്പെടുത്തി അനാർക്കലി മരിക്കാർ

തന്റെ പ്രണയം ഇതാദ്യമായി വെളിപ്പെടുത്തി യുവതാരങ്ങളിൽ ശ്രദ്ധേയയായ നടി അനാർക്കലി മരിക്കാർ. കാക്കി സർക്കസ് എന്ന വെബ് സീരിസിന്റെ സംവിധായകൻ അമീൻ ബാരിഫ് ആണ് അനാർക്കലിയുടെ പങ്കാളി. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ ഒരു നിമിഷം സമൂഹമാദ്ധ്യമത്തിലൂടെയാണ് അനാർക്കലി ആരാധകരെ അറിയിച്ചത്.”ഇന്ന് എനിക്ക് വളരെ വികാര നിർഭരമായ ഒരു ദിവസം തന്നെയാണ്. എനിക്ക് ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇതിലെ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. കൂടാതെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്കുവേണ്ടി ഡബ്ബ് ചെയ്യാനും എനിക്ക് സാധിച്ചു. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഇത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ ഫൈവിൽ കാണാം.” അനാർക്കലി കുറിച്ചു.
Source link


