LATEST
പ്രണയ വിവാഹം: നാലാം മാസം വിഷം കുത്തിവച്ച് കൊലപാതകം

ഗുരുഗ്രാം: റേഡിയോളജിസ്റ്റായ അരുൺ ശർമ്മയും നഴ്സായ കാജലും ഹരിയാന ഗുരുഗ്രാമിലെ നഴ്സിംഗ് ഹോമിൽ സഹപ്രവർത്തകരായിരുന്നു. മണിക്കൂറുകളോളം ഒരുമിച്ച് ജോലി ചെയ്തിരുന്ന അവരുടെ ബന്ധം സൗഹൃദമായി. പ്രണയമായി. ഒടുവിൽ കഴിഞ്ഞ നവംബറിൽ വിവാഹം.കഴിഞ്ഞ നാലിന് ഹോളി ആഘോഷങ്ങൾക്കായി ഇരുവരും കാജലിന്റെ വീട്ടിലെത്തി. 17ന് മദ്യലഹരിയിലെത്തിയ അരുൺ കാജലിനെ ക്രൂരമായി മർദ്ദിച്ചു. തൊട്ടടുത്ത ദിവസം രാവിലെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാജലിനെ താഴത്തെ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയി. മിനിറ്റുകൾക്കുള്ളിൽ മൂക്കിലൂടെ ചോരയൊലിച്ച് അബോധാവസ്ഥയിൽ കാജലിനെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Source link

