test del 5 copy of del 3

പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ: എംഎൽഎയും പൊലീസും തമ്മിൽ തർ‌ക്കം; തന്റെ റാങ്ക് ഡിജിപിക്ക് മുകളിലെന്ന് എംഎൽഎ


പൂഞ്ഞാർ∙ പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലീസും തമ്മിൽ വാക്കുതർക്കം. കൂവപ്പള്ളി സെന്റ് ജോസഫ് സ്കൂളിനു സമീപം എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചതും ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. 100 മീറ്റർ നിശ്ചിത ദൂരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് ബൂത്ത് ഓഫീസ് അവിടെനിന്ന് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. എംഎൽഎയുടെ വീടും ഇൗ വാർഡിലാണ്.


Source link

Back to top button