LATEST
‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടുപാടി പ്രചാരണം; കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടുപാടി പ്രചാരണം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. പത്തനംതിട്ട റാന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പാരഡി പാട്ടിനെതിരെ മുൻപ് പരാതി നൽകിയ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയിരിക്കുന്നത്. റാന്നി മണ്ഡലത്തിലാണ് ശബരിമല ഉൾപ്പെടുന്നത്. പാരഡി പാട്ടുപാടി പ്രചാരണം നടത്തുന്നത് തെറ്റാണെന്ന്ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി നേരത്തെ രംഗത്തുവന്നിരുന്നു. പാരഡി പാട്ടിനെതിരെ നേരത്തെ നൽകിയ കേസിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ശക്തമായി മുന്നോട്ടുപോവുകയാണെന്നും പ്രസാദ് കുഴിക്കാല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Source link


