test del 3
‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ യെന്ന് വൃന്ദ കാരാട്ട്; ഈ ചോദ്യങ്ങൾക്ക് മറുപടിയില്ലെങ്കിൽ, ‘പോ മോനേ ദിനേശാ…’

തൃശൂർ ∙ സ്വർണം കട്ടത് ആരപ്പാ എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം സെൽഫ് ഗോൾ ആണെന്നും ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നാണ് ആ ചോദ്യത്തിന് മറുചോദ്യമെന്നും സിപിഎം നേതാവ് വൃന്ദ കാരാട്ട്. മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. രണ്ട് കോൺഗ്രസ് എംപിമാർ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറുടെ ഓഫിസിലേക്കു പോറ്റിയെ എത്തിച്ചത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി പറയണം. വയനാടിനു വേണ്ടി പിരിച്ചെടുത്ത തുക എത്രയെന്നും എവിടെയെന്നും പറയാൻ കോൺഗ്രസിനു ബാധ്യതയുണ്ട്. ഒരു വീടെങ്കിലും നിർമിക്കാൻ കഴിഞ്ഞോ? ഈ ചോദ്യങ്ങൾക്ക് മറുപടിയില്ലെങ്കിൽ, ‘പോ മോനേ ദിനേശാ…’ എന്നാണ് അവരോട് പറയാനുള്ളത്.
Source link


