test del 5 copy of del 3

പൊലീസുകാരിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസിൽ ഭർത്താവ് കുറ്റക്കാരൻ; ഇളവു നൽകണമെന്ന് പ്രതി


തലശ്ശേരി ∙ സിവിൽ പൊലീസ് ഓഫിസർ പി.ദിവ്യശ്രീയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പെരളം കൊഴുമ്മൽ കോട്ടൂൽ കുന്നുമ്മൽ വീട്ടിൽ കെ.രാജേഷ് (41) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി.നിസാർ അഹമ്മദ് നാളെ ശിക്ഷ വിധിക്കും. 2024 നവംബർ 21ന് വൈകിട്ട് 5.30ന് ആയിരുന്നു കൊലപാതകം. ചന്തേര പൊലീസ് സ്റ്റേഷനിൽ ജോലിചെയ്തിരുന്ന പലിയേരിക്കൊവ്വൽ സൗഭാഗ്യം വീട്ടിൽ ദിവ്യശ്രീക്ക് കൊല്ലപ്പെടുമ്പോൾ 35 വയസ്സായിരുന്നു. വിവാഹബന്ധത്തിലെ പ്രശ്നങ്ങളെത്തുടർന്ന് പിതാവിനൊപ്പമായിരുന്നു താമസം.വീടിന്റെ ഗേറ്റിനു സമീപം വീണപ്പോൾ തുരുതുരാ വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. സംഭവശേഷം കടന്നുകളഞ്ഞ രാജേഷിനെ പിന്നീടു ബാറിൽനിന്നാണു പിടികൂടിയത്. ദിവ്യശ്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി ശശിമോഹന്റെ പരാതിയിലാണു കേസ് റജിസ്റ്റർ ചെയ്തത്. പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ.പി.ശ്രീഹരിയാണ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്കുമാർ ഹാജരായി.സംഭവംനടന്ന് ഒന്നരവർഷത്തിനകമാണ് കേസിൽ വിധി വരുന്നത്. 36 ദിവസംകൊണ്ടു വിചാരണ പൂർത്തിയാക്കി (‌‌‌2026 ജനുവരി 19 – ഫെബ്രുവരി 24). അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി.ശ്രീഹരിയെ 5 ദിവസം വിസ്തരിച്ചു. പരാതിക്കാരനായ അയൽവാസി ശശിമോഹൻ, ദിവ്യശ്രീയുടെ അച്ഛൻ വാസു, സഹോദരി പ്രവിത, പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജ് ഫൊറൻസിക് സർജൻ ഡോ. ടി.എം.പ്രജിത്ത് തുടങ്ങി 65 സാക്ഷികളെ വിസ്തരിച്ചു. 51 തൊണ്ടിമുതലുകൾ ഹാജരാക്കി. 102 രേഖകൾ മാർക്ക് ചെയ്തു. കൊലപാതകം, വധശ്രമം, തെളിവുനശിപ്പിക്കൽ, കൊലപാതകത്തിനായി വീട്ടിൽ അതിക്രമിച്ചുകയറൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.


Source link

Back to top button