പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് എൽപിജി സിലിണ്ടർ ഇല്ല, സറണ്ടർ ചെയ്യണം, നിർണായക നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി : പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ( പി.എൻ.ജി) കണക്ഷൻ ഉള്ള ഉപഭോക്താക്കൾക്ക് ഇനി മുതൽ എൽ.പി.ജി സിലിണ്ടറുകൾ നൽകില്ല. പി.എൻ.ജി കണക്ഷൻ ഉള്ളവരുടെ ഇരട്ട കണക്ഷൻ ഒഴിവാക്കാനാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നടപടി. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി. ഒരേ സമയം രണ്ട് ഗ്യാസ് കണക്ഷനുകൾ കൈവശം വയ്ക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.പൈപ്പ് ഗ്യാസ് സൗകര്യമുള്ള വീടുകളിൽ പുതിയ എൽ.പി.ജി കണക്ഷനുകൾ അനുവദിക്കില്ലെന്നും നിലവിൽ ഇത്തരം ഇരട്ട കണക്ഷനുകൾ ഉള്ളവർ ഉടൻ തന്നെ എൽ.പി.ജി കണക്ഷൻ സറണ്ടർ ചെയ്യണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ രാജ്യം നേരിടുന്ന പാചക വാതക പ്രതിസന്ധി പരിഹരിക്കുക എന്നത് ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരം.
Source link



