LATEST

പെരുമ്പാവൂർ സീറ്റ് ഏറ്റെടുക്കാൻ സി.പി.എം, അങ്കമാലി മാണി ഗ്രൂപ്പിന്


തിരുവനന്തപുരം: സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കെ, പെരുമ്പാവൂർ സീറ്റിൽ സി.പി.എമ്മിന്റെ അപ്രതീക്ഷിത നീക്കം. കേരള കോൺഗ്രസിൽ (എം) നിന്ന് സീറ്ര് സി.പി.എം ഏറ്റെടുക്കാൻ ധാരണയായി. മുൻ എം.എൽ.എ സാജുപോൾ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാദൾ (എസ്) മത്സരിച്ച അങ്കമാലി സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകാനും ധാരണയായി. പകരം ജനതാദളിന് മലബാർ മേഖലയിൽ യുക്തമായ സീറ്റ് നൽകും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2,899 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കേരള കോൺഗ്രസിലെ ബാബു ജോസഫിനെയാണ് എൽദോസ് കുന്നപ്പിള്ളി പരാജയപ്പെടുത്തിയത്. 2016ൽ സാജു പോളിനെയും തോൽപ്പിച്ചിരുന്നു. 2011ൽ സാജു പോൾ ഇവിടെ ജയിച്ചിട്ടുണ്ട്. സിറ്റിംഗ് എം.എൽ.എമാർക്കെല്ലാം സീറ്റു നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിരുന്നെങ്കിലും എൽദോസിന്റെ കാര്യത്തിൽ തീരുമാനമായില്ല. ഇതിനിടെയാണ് സി.പി.എമ്മിന്റെ അപ്രതീക്ഷിത നീക്കം.തിരുവനന്തപുരത്ത്


Source link

Related Articles

Back to top button