LATEST

പെരുമ്പാവൂരിൽ കൊ​ല്ല​പ്പെ​ട്ട നി​​​യ​മ​വി​​​ദ്യാ​ർ​ത്ഥി​​​നി​​​ ജിഷയുടെ അ​മ്മ​ ​​​ രാജേശ്വരി അന്തരിച്ചു


എറണാകുളം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി (62​) അന്തരിച്ചു. ന്യു​മോ​ണി​യ​ ​ബാ​ധി​ച്ച് ​ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ വെെകുന്നേരമായിരുന്നു അന്ത്യം. ഭ​ർ​ത്താ​വ്:​ ​പ​രേ​ത​നാ​യ​ ​പാ​പ്പു.​ ​മ​റ്റൊ​രു​ ​മ​ക​ൾ​:​ ​ദീ​പ​ ​(​വി​ല്ലേ​ജ് ​അ​സി​സ്റ്റ​ന്റ്,​ ​കൂ​വ​പ്പ​ടി​).​ ​ സംസ്കാരം നാളെ 12​ ​ന് ​കൂ​വ​പ്പ​ടി​ ​മ​യൂ​ര​പു​രം​ ​ശ്മ​ശാ​ന​ത്തി​ൽ.​ ​2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തിലെ പ്രതിയായ അസം സ്വദേശി അ​മീ​റു​ൾ​ ​ഇ​സ്ലാ​മി​നെ അറസ്റ്റ് ചെയ്തത്.2016 സെപ്തംബറിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ 2017 ഡിസംബ‌ർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. എന്നാൽ പിന്നീട് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തിരുന്നു.


Source link

Related Articles

Back to top button